2008 ഡിസംബർ 19, വെള്ളിയാഴ്‌ച

മോഹങ്ങൾ

കന്യാകുമാരിയിലെ പാൽത്തിരയിൽ
നിൻ കൈ പിടിച്ച് നനഞ്ഞിറങ്ങാൻ

പാടത്തിൻ കരയിലെ കുഞ്ഞരുവിയിൽ
തോർത്തു മുണ്ടിട്ടു മീൻ പിടിക്കാൻ


നീല നിലാവിന്റെ മടിയിൽ കിടന്ന്
ആതിരത്താരകം കണ്ടുറങ്ങാൻ


തുമ്പികൾ പാറുന്നൊരാ തൊടിയിൽ
ഒളിച്ചേ കണ്ടേ കളിച്ചിരിക്കാൻ

കാറ്റത്ത് വീഴുന്ന കടുക്കാച്ചി മാമ്പഴം
ഒരുമിച്ചു നിന്നു നുണച്ചിറക്കാൻ

നിറഞ്ഞ വിഷുപ്പുലരിയിൽ നിൻ കൈയ്യാൽ
വിഷുക്കൈനീട്ടം വാങ്ങി ധന്യയാവാൻ

എല്ലാം എല്ലാം മോഹങ്ങൾ മാത്രമെന്നു ഞാനറിയുന്നൂ
മോഹിക്കാൻ ആരുടെയും സമ്മതം വേണ്ടല്ലോ !

12 അഭിപ്രായങ്ങൾ:

നന്ദന പറഞ്ഞു...

എല്ലാം എല്ലാം മോഹങ്ങൾ മാത്രമെന്നു ഞാനറിയുന്നൂ
മോഹിക്കാൻ ആരുടെയും സമ്മതം വേണ്ടല്ലോ !

ഉപാസന || Upasana പറഞ്ഞു...

eniykkum mOhamuNT Nandana..!
:-)
Upasana

കാപ്പിലാന്‍ പറഞ്ഞു...

സമയം പോയില്ലേ മോഹത്തിന്റെ .ഇനിയും മോഹിച്ചിട്ടു എന്ത് കാര്യം ?

Rare Rose പറഞ്ഞു...

എങ്കിലും വെറുതെ മോഹിക്കുവാന്‍ മോഹം ല്ലേ..:)

വരവൂരാൻ പറഞ്ഞു...

കന്യാകുമാരിയിലെ പാൽത്തിരയിൽ
നിൻ കൈ പിടിച്ച് നനഞ്ഞിറങ്ങാൻ

മോഹം

കഥ പറയുമ്പോള്‍ .... പറഞ്ഞു...

മോഹം ഒരു രോഗം ആണോ...

കൊള്ളാം നന്ദന...

ബഷീർ പറഞ്ഞു...

മോഹങ്ങളും ആഗ്രഹങ്ങളും ഇല്ലാതായാല്‍ പിന്നെ ജീവിതം വരണ്ടു പോവില്ലേ നന്ദനേ.. മോഹിക്കുക.. ആഗ്രഹിക്കുക. ഓര്‍മ്മകള്‍ അയവിറക്കുക.. എല്ലാം നല്ലതിനാവട്ടെ. ആശംസകള്‍
..

വിജയലക്ഷ്മി പറഞ്ഞു...

mohekkaan aarudeyum anuvaadham venda..

Mahesh Cheruthana/മഹി പറഞ്ഞു...

" വെറുതെ ഈ മോഹങ്ങൾ എന്നറിയുംബോഴും വെറുതെ മോഹിക്കുവാന്‍ മോഹം "നന്നായിരിക്കുനു!

നന്ദന പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
poor-me/പാവം-ഞാന്‍ പറഞ്ഞു...

കാലം ഉറഞു പോയോ?

പ്രിയേഷ്‌ പാലങ്ങാട് പറഞ്ഞു...

വീട്ടമ്മയായാല്‍ കല കരിപിടിച്ചു പോവും എന്ന പാരമ്പര്യ സങ്കല്‍പങ്ങള്‍ തകര്‍ത്തെറിയാന്‍ നന്ദനയ്ക്ക്‌ കഴിയും എന്ന് താങ്കളുടെ വറ്റിപ്പോകാത്ത ആ ഭാഷ തെളിയിക്കുന്നുണ്ട്.