കന്യാകുമാരിയിലെ പാൽത്തിരയിൽ
നിൻ കൈ പിടിച്ച് നനഞ്ഞിറങ്ങാൻ
പാടത്തിൻ കരയിലെ കുഞ്ഞരുവിയിൽ
തോർത്തു മുണ്ടിട്ടു മീൻ പിടിക്കാൻ
നീല നിലാവിന്റെ മടിയിൽ കിടന്ന്
ആതിരത്താരകം കണ്ടുറങ്ങാൻ
തുമ്പികൾ പാറുന്നൊരാ തൊടിയിൽ
ഒളിച്ചേ കണ്ടേ കളിച്ചിരിക്കാൻ
കാറ്റത്ത് വീഴുന്ന കടുക്കാച്ചി മാമ്പഴം
ഒരുമിച്ചു നിന്നു നുണച്ചിറക്കാൻ
നിറഞ്ഞ വിഷുപ്പുലരിയിൽ നിൻ കൈയ്യാൽ
വിഷുക്കൈനീട്ടം വാങ്ങി ധന്യയാവാൻ
എല്ലാം എല്ലാം മോഹങ്ങൾ മാത്രമെന്നു ഞാനറിയുന്നൂ
മോഹിക്കാൻ ആരുടെയും സമ്മതം വേണ്ടല്ലോ !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
12 അഭിപ്രായങ്ങൾ:
എല്ലാം എല്ലാം മോഹങ്ങൾ മാത്രമെന്നു ഞാനറിയുന്നൂ
മോഹിക്കാൻ ആരുടെയും സമ്മതം വേണ്ടല്ലോ !
eniykkum mOhamuNT Nandana..!
:-)
Upasana
സമയം പോയില്ലേ മോഹത്തിന്റെ .ഇനിയും മോഹിച്ചിട്ടു എന്ത് കാര്യം ?
എങ്കിലും വെറുതെ മോഹിക്കുവാന്‍ മോഹം ല്ലേ..:)
കന്യാകുമാരിയിലെ പാൽത്തിരയിൽ
നിൻ കൈ പിടിച്ച് നനഞ്ഞിറങ്ങാൻ
മോഹം
മോഹം ഒരു രോഗം ആണോ...
കൊള്ളാം നന്ദന...
മോഹങ്ങളും ആഗ്രഹങ്ങളും ഇല്ലാതായാല്‍ പിന്നെ ജീവിതം വരണ്ടു പോവില്ലേ നന്ദനേ.. മോഹിക്കുക.. ആഗ്രഹിക്കുക. ഓര്‍മ്മകള്‍ അയവിറക്കുക.. എല്ലാം നല്ലതിനാവട്ടെ. ആശംസകള്‍
..
mohekkaan aarudeyum anuvaadham venda..
" വെറുതെ ഈ മോഹങ്ങൾ എന്നറിയുംബോഴും വെറുതെ മോഹിക്കുവാന്‍ മോഹം "നന്നായിരിക്കുനു!
കാലം ഉറഞു പോയോ?
വീട്ടമ്മയായാല്‍ കല കരിപിടിച്ചു പോവും എന്ന പാരമ്പര്യ സങ്കല്പങ്ങള് തകര്‍ത്തെറിയാന്‍ നന്ദനയ്ക്ക് കഴിയും എന്ന് താങ്കളുടെ വറ്റിപ്പോകാത്ത ആ ഭാഷ തെളിയിക്കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ