2008 ഡിസംബർ 6, ശനിയാഴ്‌ച

എന്തിനാണെന്റെയീ ജന്മം

എന്തിനാണെന്റെയീ ജന്മം
നൊമ്പരപ്പൂക്കള്‍ പേമാരി പോലെ
ഉതിര്‍ന്നു വീഴുമ്പൊഴും
കണ്ണുനീര്‍ത്തുള്ളികള്‍ പെരു മഴയായ്
പെയ്തൊഴിയുമ്പൊഴും
എല്ലാമറിയുന്ന ഈശ്വരനോട്
നിശ്ശബ്ദമായി ഞാന്‍ ചോദിച്ചു പോകുന്നു
എന്തിനാണെന്റെയീ ജന്മം



പുഞ്ചിരിച്ച മുഖങ്ങള്‍ക്ക് പിന്നില്‍
വഞ്ചനയുടെ മുഖം മൂടി കണ്ടപ്പോള്‍
സൌഹൃദങ്ങളെല്ലാം ജല രേഖയെന്നു
തിരിച്ചറിഞ്ഞപ്പോള്‍
വിശ്വാസ ഗോപുരങ്ങള്‍ ചില്ലു കൊട്ടാരം പോലെ
തകര്‍ന്നു വീണപ്പോള്‍
അറിയാതെ ഞാന്‍ ചോദിക്കുന്നു
എന്തിനാണെന്റെയീ ജന്മം



കണ്ണുനീര്‍ മോന്തിക്കുടിച്ചെന്റെ
വയറു നിറഞ്ഞല്ലോ
കനല്‍ വാരിത്തിന്നെന്റെ
നാവു പൊള്ളി പിടഞ്ഞപ്പോള്‍
പഴിക്കുന്നു ഞാനെന്നെ തന്നെ
ആര്‍ക്കുമല്ലാതെ എന്തിനാണീ പാഴ്ജന്മം


ഉത്തരമറിയാത്ത കടം കഥ പോല്‍
ഒറ്റച്ചോദ്യം എന്നുള്ളില്‍ അലയുന്നു
എന്തിനാണിനിയൊരു ജന്മം ??????