എന്തിനാണെന്റെയീ ജന്മം
നൊമ്പരപ്പൂക്കള്‍ പേമാരി പോലെ
ഉതിര്‍ന്നു വീഴുമ്പൊഴും
കണ്ണുനീര്‍ത്തുള്ളികള്‍ പെരു മഴയായ്
പെയ്തൊഴിയുമ്പൊഴും
എല്ലാമറിയുന്ന ഈശ്വരനോട്
നിശ്ശബ്ദമായി ഞാന്‍ ചോദിച്ചു പോകുന്നു
എന്തിനാണെന്റെയീ ജന്മം
പുഞ്ചിരിച്ച മുഖങ്ങള്‍ക്ക് പിന്നില്‍
വഞ്ചനയുടെ മുഖം മൂടി കണ്ടപ്പോള്‍
സൌഹൃദങ്ങളെല്ലാം ജല രേഖയെന്നു
തിരിച്ചറിഞ്ഞപ്പോള്‍
വിശ്വാസ ഗോപുരങ്ങള്‍ ചില്ലു കൊട്ടാരം പോലെ
തകര്‍ന്നു വീണപ്പോള്‍
അറിയാതെ ഞാന്‍ ചോദിക്കുന്നു
എന്തിനാണെന്റെയീ ജന്മം
കണ്ണുനീര്‍ മോന്തിക്കുടിച്ചെന്റെ
വയറു നിറഞ്ഞല്ലോ
കനല്‍ വാരിത്തിന്നെന്റെ
നാവു പൊള്ളി പിടഞ്ഞപ്പോള്‍
പഴിക്കുന്നു ഞാനെന്നെ തന്നെ
ആര്‍ക്കുമല്ലാതെ എന്തിനാണീ പാഴ്ജന്മം
ഉത്തരമറിയാത്ത കടം കഥ പോല്‍
ഒറ്റച്ചോദ്യം എന്നുള്ളില്‍ അലയുന്നു
എന്തിനാണിനിയൊരു ജന്മം ??????
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
22 അഭിപ്രായങ്ങൾ:
എഴുതാന്‍ തുടങ്ങുന്നു.എന്തെഴുതണം എന്നാലോചിച്ചപ്പോള്‍ ഇങ്ങനെ എഴുതൂ എന്നു മനസ്സു പറഞ്ഞു.
നന്നായിട്ടുണ്ട് നന്ദനാ ജി..
ജന്മങ്ങള്‍ അത് പുണ്യമാണ്. ദുര്‍ഘടം പിടിച്ച പാതകളും അപവാദങ്ങളും മറ്റും തരണം ചെയ്യനുള്ള മനക്കട്ടിയുണ്ടാകണം. അഹിംസ വിചാരിക്കാതെ ശത്രുക്കളെ തുരത്തുക. വിജയം നിശ്ചയം
ഉദിച്ചുയരുക പുതിയ ജന്മമായി, ഭാവുകങ്ങള്‍
എഴുതാന്‍ തുടങ്ങിയതല്ലേയുള്ളൂ എഴുതൂ..എഴുതിയെഴുതി കൂടുതല്‍ നന്നാവും. ആശംസകള്‍
nalla kavitha.Iniyum ezhuthuka
കവിതയില്‍ ചോദ്യമില്ലെന്നറിയാം.. ഉത്തരങ്ങളും.
എങ്കിലും പറയട്ടെ...
ഓരോജന്മവും അതിന്റേതായ ചില ലക്ഷ്യങ്ങളുള്ളതാണു നന്ദനേ...
അതിലേക്കുള്ള യാത്രയാണ് ജീവിതം.
ഈ ജന്മമില്ലായിരുന്നെങ്കില്‍ സന്തോഷം എന്തെന്നറിയുമായിരുന്നോ? സങ്കടമില്ലാതെ സന്തോഷം എന്തെന്നറിയാന്‍ കഴിയുമോ? കണ്ണു കള്‍ നിറയുമ്പോള്‍ കണ്ണുനീര്‍ പൊഴിയുമ്പോള്‍ കിട്ടുന്ന ആശ്വാസം, പുഞ്ചിരിക്കുമ്പോഴുള്ള അനുഭൂതി, സ്നേഹിക്കുമ്പോള്‍, പിണങ്ങുമ്പോള്‍, പഠിക്കുമ്പൊള്‍, കരയുമ്പോള്‍... ഇങ്ങനെ നൂറു നൂറു തലങ്ങളിലൂടെ നാം കടന്നു പോകുമ്പോള്‍ ലഭ്യമാകുന്ന മഹത്തായ, വിപുലമായ അനുഭവശേഖരത്തിനുള്ളതത്രേ ഈ ജന്മം...
അക്ഷരങ്ങള്‍ മധുമാരി തീര്‍ക്കട്ടെ...
ആശംസകള്‍
നന്നായിട്ടുണ്ട് നന്ദന ചേച്ചീ...
ഇനിയും എഴുതൂ...
നന്ദനാ...
ഒരു പക്ഷെ ഇതൊക്കെ എഴുതാനാവും ഈ ജന്മം. ആശംസകള്‍
എന്തിനുവേണ്ടിയാണീ ജന്മം....ചോദ്യം വലുതാണ്.....തൃപ്തികരമായൊരുത്തരം പറയാന്‍ ആര്‍ക്കും പറ്റിയെന്നു വരില്ല എങ്കിലും കര്‍മ്മം ചെയ്യുക....നിഷ്ക്കാമ കര്‍മ്മം, ഫലേച്‌ഛയില്ലാതെ....നമ്മളെന്തു നേടുന്നുവെന്നല്ല, നമ്മളെന്തു കൊടുക്കുന്നുവെന്നാണു നോക്കേണ്ടത്....വളരെ നന്നായിട്ടുണ്ട്......ആശംസകള്‍......
Do not worry yaar .people like me are also living in this world. so write positive poem on people like me! ok.
ithrakkangu chinthikkanta.thutarnn ehuthuu
ithrakkangu chinthikkanta.thutarnn ehuthuu
ഉത്തരമറിയാത്ത കടം കഥ പോല്‍
ഒറ്റച്ചോദ്യം എന്നുള്ളില്‍ അലയുന്നു
എന്തിനാണിനിയൊരു ജന്മം ??????
എല്ലാവരും അതു തന്നെയാണ് ചൊദിക്കുന്നത്
നന്ദനാ..
കൊള്ളാം. നന്നായിരിക്കുന്നു
ഇന്നത്തെ ദിവസം റോഡിലേക്കിറങ്ങുമ്പോള്‍ ഏതെങ്കിലും വണ്ടീടെ അടിയില്‍ പോകണേ ന്നു പ്രാര്‍ഥിച്ചു കൊണ്ടാണു ഓരോ ദിവസവും കഴിഞ്ഞിരുന്നത്.അങ്ങനെ പാടില്ലാ ന്നു പറഞ്ഞു തന്ന കുഞ്ഞന്‍ മാഷ്
നന്ദകുമാര്‍
കാപ്പിലാന്‍
വിപിന്‍
അഗ്നി
ജയകൃഷ്ണന്‍
ശ്രീ
സരിജ
മയില്‍പ്പീലി
പാവം ഞാന്‍
മൈത്രേയി
ഗോപക്
ലക്ഷ്മി
ഓരോരുത്തര്‍ക്കും നന്ദനയുടെ കൂപ്പു കൈ.ഇനി എന്തെങ്കിലും എഴുതാന്‍ ആവുമോ എന്നറിയില്ല.കൈകളുടെ ശക്തി ചോര്‍ന്നു പോകുന്നു.മനസ്സിന്റെ ധൈര്യം വാര്‍ന്നു പോകുന്നു.എങ്കിലും എന്റെ ആദ്യ കവിതക്ക് പ്രോത്സാഹനം നല്‍കിയ നിങ്ങളെ ഞാന്‍ ആദരവോടെ സ്മരിക്കുന്നു
നന്ദനേ, ഇനി ഒരു ജന്മം വേണ്ടെങ്കില്‍ വേണ്ട. പക്ഷേ നന്ദന ബ്ലോഗ് തുടങ്ങിയില്ലേ? ഇനിയിപ്പോള്‍ ഈ ജന്മം പാഴ്‌ജന്മമാണെന്നു വിചാരിക്കേണ്ട. ഈ സൃഷ്ടികള്‍ വായിച്ച് എത്രയോ പേര്‍ ആസ്വദിക്കുന്നുണ്ടാകും. അന്യന്റെ മനസ്സിനെ ആഹ്ലാദിപ്പിക്കുക എന്നതും ഒരു സേവനം തന്നെയല്ലേ? അങ്ങനെ സേവനതല്‍പ്പരമായ ജീവിതം പാഴല്ല.
കവിത കൊള്ളാം ട്ടോ.
welcome to blog world!
:)
EE JANMAM....
INGANE JEEVIKKAN MANASSILAYA NANDANA PPENNE
ജന്മമെന്തിനെന്ന് തിരിച്ചറിയുന്നതാണ്` ജന്മ സാഫല്യം. ഈ ജന്മം നല്‍കിയതില്‍ നന്ദിയുള്ളവരായിരിക്കാം നമുക്ക്. വഴിയില്‍ കാണുന്ന മുഖങ്ങളില്‍ നിന്ന് സ്നേഹം സ്വീകരിച്ച് വഞ്ചനകളെ പൊറുത്ത് നീങ്ങാന്‍ കഴിയട്ടെ. എല്ലാ ആശംസകളും നേരുന്നു.. നല്ല വരികള്‍
അയ്യോ ഇങ്ങിനെ വിഷമിക്കല്ലേ ആശ്വസിപ്പിക്കാൻ ഞങ്ങളൊക്കെയുണ്ടു. വെറും ഒരു ജല രേഖ പോലെയല്ലാതെ
ഗീതാഗീതികൾ
കിച്ചു & ചിന്നു
മുല്ലപ്പൂ
പിരിക്കുട്ടീ
ബഷീർ
വരവൂരാൻ
ഇവിടെ വരാനും എന്റ്റെ പൊട്ടക്കവിത കാണാനും സമയ് കണ്ടെത്തിയ നിങ്ങളോടുള്ള തീരാത്ത നന്ദി ഇവിടെ വയ്ക്കട്ടെ ഞാൻ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ